-നഗരസഭ വിഹിതമായി 15 ലക്ഷത്തോളം മുടക്കണം കട്ടപ്പന: നഗരസഭയുടെ കീഴിലെ കല്ലുകുന്ന് അംഗൻവാടിയുടെ സ്‌മാർട്ട് സ്വപ്‌നം മങ്ങുന്നു. സ്വന്തമായി അഞ്ച് സെന്‍റ് സ്ഥലമുള്ള അംഗൻവാടി സ്‌മാർട്ടാക്കുന്നതിന് വനിത ശിശുവികസന വകുപ്പിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ച് മാസങ്ങൾ ആയിട്ടും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വകുപ്പിന്‍റെ 20 ലക്ഷം രൂപ ചെലവഴിക്കണമെങ്കിൽ നഗരസഭ വിഹിതമായി 15 ലക്ഷത്തോളം മുടക്കണം. അംഗൻവാടി അധികൃതർ നിരവധി തവണ വിഷയം നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ല. 4.75 ലക്ഷം രൂപ റോഷി അഗസ്‌റ്റിൻ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച് നിർമാണം നടന്നിരുന്നു. ബാക്കി 10 ലക്ഷം രൂപയാണ് നഗരസഭ അനുവദിക്കേണ്ടത്. ആറുമാസം മുമ്പാണ് വകുപ്പിൽനിന്ന് സ്‌മാർട്ട് അംഗൻവാടിക്കായി തുക അനുവദിച്ചത്. നഗരസഭയുടെ മെല്ലെപ്പോക്കുമൂലം വകുപ്പ് അനുവദിച്ച 20 ലക്ഷവും നഷ്ടപ്പെടാനിടയുണ്ട്. നഗരസഭയുടെ ഹെഡ് ക്വാർട്ടേഴ്‌സ് അംഗൻവാടിയാണ് കല്ലുകുന്ന്. യോഗങ്ങളും മറ്റും നടക്കുന്നത് ഇവിടെയാണ്. ടൗണിനോട് ചേർന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും ഇവിടെയാണ്. എന്നാൽ, അടിസ്ഥാന സൗകര്യം ഒരുക്കാൻപോലും നഗരസഭ തയാറാകുന്നില്ല. അംഗൻവാടിയിലെ ശൗചാലയം ഉപയോഗശൂന്യമാണ്. അടുത്തുള്ള വീടുകളെയാണ് കുട്ടികൾ ആശ്രയിക്കുന്നത്. അംഗൻവാടി പ്രവർത്തന യോഗ്യമല്ലെന്ന് ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ: നിർമാണം നിലച്ച കല്ലുകുന്ന് അംഗൻവാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.