തൊടുപുഴ: പണിമുടക്ക് അവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി അധ്യാപകരും ജീവനക്കാരും ജില്ലയിൽ 60 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തി. കോടതികളും കേന്ദ്രസർക്കാറും പണിമുടക്ക് വിലക്കുന്ന നിർദേശം തുടർച്ചയായി പുറപ്പെടുവിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പണിമുടക്ക് അവകാശം സംരക്ഷിക്കുന്ന നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സദസ്സ് സംഘടിപ്പിച്ചത്. തൊടുപുഴയിലെ വിവിധ കേന്ദ്രങ്ങളിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ, എ.എം. ഷാജഹാൻ, ടി.വി. മോളി, റോബിൻസൺ പി.ജോസ്, വി.എസ്.എം നസീർ, സി.കെ. സീമ, ജി. ഷിബു, ജോബി ജേക്കബ്, പി.എം. റഫീഖ്, ബിജു സെബാസ്റ്റ്യൻ, കെ.വി. അമ്പിളി, കെ.എസ്. രാകേഷ്, ആർ. ബിജുമോൻ, ജെ. ഹരിദാസ്, നിഷാന്ത് എം.പ്രഭ, റഷീദ് എന്നിവർ ഉദ്ഘാടനം ചെയ്തു. ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, ദേവികുളം, അടിമാലി, പീരുമേട്, കുമളി മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലും സദസ്സുകൾ നടന്നു. FOTO TDL NGOUNION തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ ജനാധിപത്യ സംരക്ഷണ സദസ്സ് എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.