മുട്ടം: റോഡ് വക്കിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂൺ ഇനിയും ബലപ്പെടുത്തിയില്ല. തുടങ്ങനാട് സെന്‍റ് തോമസ് സ്കൂളിന് സമീപമാണ് റോഡ് വക്കിൽ ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയിൽ വൈദ്യുതി തൂൺ നിൽക്കുന്നത്. പഴയ വൈദ്യുതി തൂൺ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ അവിടത്തെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങി. ഇതോടെ മണ്ണ് കുതിർന്ന് വൈദ്യുതി തൂണിന്‍റെ ചുവട് ബലഹീനമായി. നിലവിൽ സ്റ്റേ കമ്പിയിൽ തൂങ്ങിയാണ് പോസ്റ്റ് നിൽക്കുന്നത്. നിരവധി വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെ നടന്നുപോകുന്ന വഴിവക്കിലാണ് അപകടാവസ്ഥയിൽ തൂൺ നിൽക്കുന്നത്. എത്രയും വേഗം ഇതിന് ഉചിതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm2 തുടങ്ങനാട് സെന്‍റ് തോമസ് സ്കൂളിന് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.