നെടുങ്കണ്ടം: പഞ്ചായത്ത് യു.പി സ്‌കൂളിന്റെ പുതുക്കിയ വായനശാലയുടെയും വായനമുറിയുടെയും ഉദ്ഘാടനവും പുസ്തകവണ്ടി പ്രയാണവും ഞായറാഴ്ച നടക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രദേശവാസികള്‍ക്കും ഉപയോഗിക്കാന്‍ അവസരം നല്‍കുന്ന രീതിയിലാണ് നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂളില്‍ വായനശാല ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ ആറുവരെ രക്ഷിതാക്കള്‍ക്ക് വായനശാല ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ നാലായിരത്തോളം പുസ്തകങ്ങളാണ് സ്‌കൂള്‍ വായനശാലയിലുള്ളത്. ഇത് 7000ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പുസ്തക സമാഹരണവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വായനശാലയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. എസ്.എം.സി ചെയര്‍മാന്‍ ധനേഷ്കുമാര്‍ യോഗത്തില്‍ അധ്യക്ഷതവഹിക്കും. വായനമുറിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ നിര്‍വഹിക്കും. പുസ്തക സമാഹരണം വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്യും. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. സുരേഷ്‌കുമാര്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പുസ്തകവണ്ടി നെടുങ്കണ്ടം ടൗണിലും ചക്കകാനം, താന്നിമൂട്, കല്ലാര്‍, മുണ്ടിയെരുമ, തൂക്കുപാലം തുടങ്ങിയ പ്രദേശങ്ങളിലൂടെയും യാത്രചെയ്ത് വായനയുടെ പ്രാധാന്യം വിളംബരം ചെയ്യുകയും പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ച് സ്‌കൂള്‍ വായനശാലയിലേക്ക് സ്വാഗതംചെയ്യുകയും ചെയ്യും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് കൈമോശം വന്ന വായനയെ തിരിച്ചുപിടിക്കാനാണ് പുതിയ വായനശാല ക്രമീകരിച്ചതെന്ന് സ്‌കൂള്‍ പ്രഥമാധ്യാപകനായ സിബി പോള്‍, എസ്.എം.സി ചെയര്‍മാന്‍ ധനേഷ് കുമാര്‍, അധ്യാപകരായ ദിപു പ്രഭാകരന്‍, ജൂലി ഇമ്മാനുവേല്‍, ഷൈനി ജോസഫ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.