സി.പി.എം കാട്ടുനീതി അവസാനിപ്പിക്കണം -ഇ.എം. ആഗസ്തി

ഇടുക്കി: ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യുവിന്​ നേരെ ഡി.വൈ.എഫ്​.ഐ നടത്തിയ ആക്രമണം അവരുടെ കാടത്തത്തി‍ൻെറ ലക്ഷണമാണെന്നും സി.പി.എം കാട്ടുനീതി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്നും എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി. ഈ തീക്കളി അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സി.പി. മാത്യുവിനെ ആക്രമിച്ചതിനെതുടർന്ന്​ നടന്ന അടിയന്തര ഡി.സി.സി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഗസ്തി. എം.ഡി. അർജുനൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി, ജോണി കുളമ്പള്ളി, ജോസ് ഊരക്കാട്ടിൽ, ജി. മുനിയാണ്ടി, ബാബു കുര്യാക്കോസ്, എസ്.ടി. അഗസ്റ്റിൻ, കെ.ജെ. ബെന്നി, മനോജ് മുരളി, സി.എസ്. യശോധരൻ, ജോർജ് തോമസ്, ബെന്നി തുണ്ടത്തിൽ, പി.ഡി. ജോസഫ്, അനിൽ ആനക്കനാട്ട് തുടങ്ങിയവർ സംസാരിച്ചു. ബഫർസോൺ ഉത്തരവിന്​ പിന്നിൽ ഗൂഢനീക്കം -ഹൈറേഞ്ച്​ സംരക്ഷണ സമിതി നെടുങ്കണ്ടം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. ഉത്തരവ് പരിസ്ഥിതി സംഘടനകളും വനംവകുപ്പും നടത്തുന്ന ഗൂഢ നീക്കങ്ങളുടെ ഭാഗമായുണ്ടായതാണെന്നും ഈ വിധി അംഗീകരിക്കില്ലെന്നും സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവന നടത്തിയാല്‍ മാത്രം പോര. വിധി നടപ്പാക്കില്ലെന്ന്​ നിലപാടെടുക്കണം. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഒരുമിച്ചുനിന്ന് പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉ‍ടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈറേഞ്ച് സംരക്ഷണസമിതി സമരം തുടങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.