തൊടുപുഴ: സി.പി.എം ജില്ല സെക്രട്ടറിയുടെ റാന്‍മൂളികളായി അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ചില പൊലീസുകാരാണ് തൊടുപുഴയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെ ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് നോക്കിനില്‍ക്കെയാണ് ഡി.സി.സി അധ്യക്ഷനെ സി.പി.എം ഗുണ്ടകള്‍ മർദിച്ചത്. തൊടുപുഴയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി പൊലീസ് മർദിച്ചു. ഒരാളുടെ കണ്ണ് അടിച്ച് പൊട്ടിച്ചു. താഴെ വീണപ്പോള്‍ തല അടിച്ചുപൊളിച്ചു. ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടിയിലും മര്‍ദിച്ചു. തിങ്കളാഴ്ച സി.പി.എം അഴിഞ്ഞാട്ടത്തിന് സംരക്ഷണം കൊടുത്തതും ഇതേ പൊലീസുകാരാണ്. സി.എച്ച്. മുഹമ്മദ് കോയയുടെയും കെ.വി. തോമസിൻെറയും തലയില്‍ കരിഓയില്‍ ഒഴിച്ചവരാണ് സി.പി.എം. എം.വി. രാഘവനെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ട്രെയിനില്‍ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. മന്ത്രിമാരെ ആദ്യമായി വഴിയില്‍ തടഞ്ഞത് സി.പി.എമ്മുകാരാണ്. വഴിയരികില്‍നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനാണ് വധശ്രമമെന്ന് പറയുന്നത്. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും കൈക്കരുത്ത് അറിയുമെന്നാണ് അമ്പലപ്പുഴ എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ആ ക്രിമിനലിനെതിരെ കേസെടുത്തോ? ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ കടത്തിയയാൾ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിനെ കാല് കുത്താന്‍ സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇവരെല്ലാം സ്ത്രീവിരുദ്ധരും ക്രിമിനലുകളുമാണ്. ഇവര്‍ക്കെതിരെയൊന്നും കേസെടുക്കാന്‍ ആരുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.