തൊടുപുഴ: ലോക പുകയിലരഹിത ദിനാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടന പരിപാടിയും സെമിനാറും ചൊവ്വാഴ്ച രാവിലെ 10ന് മുരിക്കാശ്ശേരി പാവനാത്മ കോളജില്‍ നടത്തും. ഉദ്ഘാടനത്തിന് മുമ്പ് ബോധവത്കരണ വിളംബര റാലി ജില്ല പഞ്ചായത്ത് മെംബര്‍ ഷൈനി സജി മുരിക്കാശ്ശേരി ഫ്ലാഗ്ഓഫ് ചെയ്യും. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് നിര്‍വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍ അധ്യക്ഷതവഹിക്കും. സിവില്‍ എക്‌സൈസ് ഓഫിസര്‍ ജയന്‍ പി.ജോണ്‍ സെമിനാര്‍ നയിക്കും. പുകയില പരിസ്ഥിതിക്ക് ഭീഷണി എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. പുകയിലവിരുദ്ധ ദിനാചരണം തൊടുപുഴ: ആസാദി കാ അമൃത് മഹോത്സവത്തോട്അനുബന്ധിച്ച് സെൻട്രൽ ജി.എസ്.ടി ഇടുക്കി ഡിവിഷൻ ചൊവ്വാഴ്ച പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കും. കസ്റ്റംസ്, പൊലീസ്, എക്‌സൈസ്, ഇൻകംടാക്സ്, ഫോറസ്റ്റ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, സ്റ്റേറ്റ് ജി.എസ്.ടി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ രാവിലെ 7.30ന് തൊടുപുഴ റോട്ടറി ജങ്ഷനിലെ ജി.എസ്.ടി ഓഫിസ് പരിസരത്തുനിന്ന് പുറപ്പെടുന്ന വാക്കത്തോൺ കസ്റ്റംസ് ആൻഡ് സെൻട്രൽ ജി.എസ്.ടി അഡീഷനൽ കമീഷണർ അൻവർ അലി ഫ്ലാഗ്ഓഫ് ചെയ്യും. റോയി വർഗീസ് പുകയില വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.