പരാതി നൽകിയിട്ടും നടപടിയില്ല പീരുമേട്: ഹൈകോടതി ഉത്തരവ് മറികടന്ന് ഏലപ്പാറക്ക് സമീപം മേമലയിൽ ബഥേൽ തോട്ടത്തിലെ സ്ഥലം മുറിച്ചുവിൽക്കുകയും തേയിലച്ചെടികൾ പിഴുത് മാറ്റുകയും ചെയ്യുന്നതായി പരാതി. രണ്ടു മാസത്തിലധികമായി ഭൂമി വിൽപന തുടരുകയാണെന്നാണ് ആക്ഷേപം. അഞ്ച് സെന്‍റ് മുതൽ ഒരേക്കർ വരെ ഇരുപത്തഞ്ചിലധികം പ്ലോട്ടുകളാണ് വിൽപന നടത്തിയത്. തേയിലത്തോട്ടം മുറിച്ചുവിൽക്കരുതെന്നും മുമ്പ് വിറ്റസ്ഥലത്തെ തേയിലച്ചെടികൾ പിഴുത് മാറ്റരുതെന്നുമുള്ള ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് മണ്ണുമാന്തി ഉപയോഗിച്ച് തേയിലച്ചെടികൾ പിഴുത് മാറ്റുന്നത്. ഹൈകോടതി ഉത്തരവിന്‍റെ ലംഘനം ചൂണ്ടിക്കാട്ടി പീരുമേട് തഹസിൽദാർ, ഏലപ്പാറ വില്ലേജ് ഓഫിസർ എന്നിവർക്ക് പൊതുപ്രവർത്തകർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ മാർച്ചിൽ നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും സ്ഥലവിൽപന ചർച്ചയാകുകയും നടപടി സ്വീകരിക്കാൻ സമിതി നിർദേശം നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. സ്ഥലവിൽപന തകൃതിയായി നടക്കുന്നതിനിടെ കോടതി ഉത്തരവിന്‍റെ ലംഘനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിനെത്തുടർന്ന് തേയിലച്ചെടികൾ പിഴുത് മാറ്റുന്നതിന് റവന്യൂ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. തോട്ടം മുറിച്ചുവിറ്റാൽ രജിസ്ട്രേഷൻ ചെയ്തു നൽകരുതെന്ന് സബ് രജിസ്ട്രാർക്ക് നിർദേശം നൽകിയതായും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭൂരേഖ തഹസിൽദാർക്ക് നിർദേശം നൽകിയതായും തഹസിൽദാർ കെ.എസ്. വിജയലാൽ അറിയിച്ചു. തോട്ടത്തിന്‍റെ രേഖകൾ പരിശോധനക്ക് ഹാജരാക്കാൻ നിർദേശിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.