മൂന്നാർ: ആവേശം വാനോളമുയർത്തി നാലാമത് മൂന്നാര്‍ മാരത്തണ്‍ സമാപിച്ചു. ജില്ല ഭരണകൂടം, ഡി.ടി.പി.സി, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. പഴയ മൂന്നാറില്‍ നിന്നാരംഭിച്ച് സിഗ്നല്‍ പോയന്‍റ്, സൈലന്‍റ് വാലി വഴി മൂന്നാറിലെത്തുന്ന 42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണും ലക്ഷ്മി എസ്‌റ്റേറ്റ് സി.എസ്.ഐ പള്ളിവഴി പഴയ മൂന്നാറിലെത്തുന്ന 21.098 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണും പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കുമായി സംഘടിപ്പിച്ച ഏഴുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍ ഫോര്‍ ഫണ്‍ മരത്തണും നടത്തി. ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്ലാഗ്ഓഫ് ചെയ്തു. 70ഓളം പേര്‍ പങ്കെടുത്ത ഫുള്‍ മാരത്തണില്‍ കെ.എല്‍. ഹരികുമാര്‍ ഒന്നാമതും കുമളി സ്വദേശി സജിത് കെ.എം. രണ്ടാമതും എത്തി. മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍ ഹാഫ് മാരത്തണ്‍ ഫ്ലാഗ്ഓഫ് ചെയ്തു. 200ഓളം ആളുകള്‍ പങ്കെടുത്ത ഹാഫ് മാരത്തണില്‍ മൂന്നാര്‍ സ്വദേശി വിഘ്‌നേഷ് ഒന്നാമതും തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ രണ്ടാമതും അടിമാലി സ്വദേശി ബെന്‍ മൂന്നാമതുമെത്തി. എ. രാജ എം.എല്‍.എ ഫ്ലാഗ്ഓഫ് ചെയ്തായിരുന്നു റണ്‍ ഫോര്‍ ഫണ്‍ മാരത്തണിന് തുടക്കംകുറിച്ചത്. ഇതില്‍ മൂന്നാര്‍ സ്വദേശി അദിത് സായി ഒന്നാമതും തൃശൂര്‍ സ്വദേശി ബാലുമോഹന്‍ രണ്ടാമതും മൂന്നാര്‍ സ്വദേശി ജെന്‍സണ്‍ ജയിം മൂന്നാമതുമെത്തി. മാരത്തണിന് ശേഷം മൂന്നാര്‍ ഹൈ ആള്‍റ്റിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാര്‍ അധ്യക്ഷതവഹിച്ചു. TDL MARATHON ഹാഫ് മാരത്തണില്‍ പങ്കെടുത്ത ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫിനിഷിങ് പോയന്‍റില്‍ ഓടിയെത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.