കുമളി: ലൈഫ് മിഷൻ ഭവനപദ്ധതിയുടെ താക്കോൽ കൈമാറ്റത്തിൻെറ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്‍റ് ശാന്തി ഷാജിമോൻ നിർവഹിച്ചു. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ആദ്യം നിർമാണം പൂർത്തിയാക്കിയ 13ആം വാർഡ് കൊല്ലം പട്ടട സ്വദേശിനി സരോജിനി പയ്യമ്പള്ളിലിനാണ് താക്കോൽ കൈമാറിയത്. ലൈഫ് മിഷൻ പദ്ധതി മൂന്നാംഘട്ടത്തിൽ പഞ്ചായത്തിൽ 348 വീടുകളാണ് പൂർത്തീകരിക്കേണ്ടത്. ജനറൽ വിഭാഗത്തിൽ 248 വീടുകളും എസ്.സി വിഭാഗത്തിൽ 90 വീടുകളും എസ്.ടി വിഭാഗത്തിൽ 10 വീടുകളുമാണുള്ളത്. വൈസ് പ്രസിഡന്‍റ് ബാബുകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, ജിജോ രാധാകൃഷ്‌ണൻ, ജയമോൾ മനോജ്, സുലുമോൾ, ഡെയ്‌സി സെബാസ്റ്റ്യൻ, വി.സി. ചെറിയാൻ, എ. കബീർ, വാർഡ് വികസന സമിതി ചെയർമാൻ എൻ. സാബു, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ, സുർജിത്, റീജ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.