ഫുഡ്‌ ​പ്രൊഡക്റ്റ് യൂനിറ്റ്​ ഉദ്ഘാടനം

കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഫുഡ്‌ പ്രൊഡക്റ്റ് യൂനിറ്റ്​ ഉദ്ഘാടനം നടന്നു. കൂടുതൽ ആളുകളെ സ്വയംതൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുകയും കാഞ്ചിയാറി‍ൻെറ തനത് ഉൽപന്നങ്ങൾ വിൽക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് യൂനിറ്റ് പ്രവർത്തനമാരംഭിച്ചത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തി‍ൻെറയും കാഞ്ചിയാർ പഞ്ചായത്തി‍ൻെറയും തനത് ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്. 4.34 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. പഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുഷമ ശശി അധ്യക്ഷതവഹിച്ചു. ഫോട്ടോ. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് കുഴിക്കാട്ട് ഫുഡ്‌ പ്രൊഡക്റ്റ് യൂനിറ്റ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.