ഭിന്നശേഷി ഗ്രാമസഭയും രജിസ്ട്രേഷൻ ക്യാമ്പും

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ പദ്ധതി രൂപവത്​കരണ ഭാഗമായി ഭിന്നശേഷി ഗ്രാമസഭയും യു.ഡി.ഐ.ഡി കാർഡ് രജിസ്​ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന യോഗം പ്രസിഡന്‍റ്​ ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിൻസി മാർട്ടിൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മോളി ബിജു, ബ്ലോക്ക് മെംബർ സുനി സാബു, മെംബർമാരായ സുജാത ശിവൻ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, താഹിറ അമീർ, സൂസി റോയ്, അംഗൻവാടി ടീച്ചർ പത്മാവതി രഘുനാഥ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.എസ്. അബ്ബാസ്, അനസ് കാരകുന്നേൽ, ഗിരീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെംബർ അസീസ് ഇല്ലിക്കൽ സ്വാഗതവും മിനി നന്ദിയും പറഞ്ഞു. ​ TDL EDAVEETY ഇടവെട്ടി പഞ്ചായത്തിലെ ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.