കാഞ്ഞിരപ്പള്ളി: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരപ്പള്ളി ഏരിയയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം നടന്നു. വികാരി ജനറാൾ ഫാ.ജോർജ് ആലുങ്കൽ സംഗമം ഉദ്ഘാടനം ചെയ്തു. മാനവ മൈത്രി ഊട്ടി ഉറപ്പിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും മനുഷ്യർ സ്വരുമയുടെ വക്താക്കളാകണമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്റ് അബ്ദുൽ നാസർ മൗലവി അൽ കൗസരി അനുഗ്രഹ പ്രഭാഷണം നടത്തി. സാജിദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പാലമ്പ്ര സി.എം.ഐ വികാരി ഫാ.ജോയി നിരപ്പേൽ, എം. മുരളീധരൻ നായർ, കെ.എസ്.ഇ.ബി പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന സമിതി അംഗം വർഗീസ് കൊച്ചുകുന്നേൽ, ഡോ. മിനി, ആൻസമ്മ, ബാബു പൂതക്കുഴി, അനീഷ് കാഞ്ഞിരപ്പള്ളി, ബിബിൻ, അഡ്വ.പി.എ. ഷമീർ, പി.ഇ. അബ്ദുൽ ജബ്ബാർ, പ്രഫ. റോണി കെ.ബേബി, മണി രാജു, ജോസഫ് മാത്യൂ, ബേബിച്ചൻ എർത്തയിൽ, ജോസ് വെട്ടിയാങ്കൽ, നസീമാ ഹാരിസ്, ടി.എം. അസ്ലം, ടി.ഇ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഫിദാ ഇഖ്ബാൽ, ഫിദാ ഫാത്വിമ എന്നിവർ പ്രാർഥന ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.