ഓഞ്ഞിതോട് പാലത്തിൽ യാത്രക്കാർക്ക് ദുരിതമായി മാറിയ മാലിന്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്യുന്നു

ഓഞ്ഞിതോട് പാലത്തിലെ മാലിന്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു

കടുങ്ങല്ലൂർ: ഓഞ്ഞിതോട് പാലത്തിൽ യാത്രക്കാർക്ക് ദുരിതമായി മാറിയ മാലിന്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു. മാലിന്യം മൂലം മാസങ്ങളായി പാലത്തിൽ ദുർഗന്ധവും തെരുവ് നായ ശല്യവും രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാലിന്യനീക്കവുമായി രംഗത്തെത്തിയത്.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സഞ്ചു വർഗീസ്, നേതാക്കളായ വി. ദീപുമോൻ, മനൂപ് അലി, എം.എ. കൃഷ്ണദാസ്, മുഹമ്മദ് യാസീൻ, എം.എസ്. അനന്തു, കണ്ണൻ കാർത്തിക് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ വി.കെ. ഷാനവാസ്, നാസർ, കെ.എസ്. നന്മദാസ്, ഖാലിദ് ആത്രപ്പിള്ളി, രാജൻ ആന്‍റപ്പൻ, ടി.ജി. ഓമനക്കുട്ടൻ എന്നിവരും പങ്കാളികളായി.

Tags:    
News Summary - Youth Congress activists remove debris from the Onnithodu bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.