അ​ങ്ക​മാ​ലി തു​റ​വൂ​രി​ൽ നി​ലം പൊ​ത്തി​യ ഇ​രു​നി​ല കെ​ട്ടി​ടം

കനത്തമഴയിൽ നിർമാണത്തിലിരുന്ന ഇരുനില കെട്ടിടം നിലം പൊത്തി

അങ്കമാലി: തോരാതെ പെയ്ത മഴയിൽ തുറവൂർ പഞ്ചായത്തിലെ കിടങ്ങൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപൊത്തി. അതിരാവിലെ ആയതിനാൽ ജോലിക്കാർ എത്തിയിരുന്നില്ല.ഒമ്പതാം വാർഡിലെ കിടങ്ങൂർ യുദാപുരം പള്ളിക്ക് സമീപം ഗ്രീൻവാലി റെസിഡന്‍റ്സ് അസോസിയേഷൻ റോഡിൽ റിയൽ എസ്‌റ്റേറ്റ് ഏജൻസി ഉടമ ചാലക്കുടി സ്വദേശി ബൈജുവി‍െൻറ ഉടമസ്ഥതയിലെ കെട്ടിടമാണ് തിങ്കളാഴ്ച രാവിലെ 7.30ഓടെ ഉഗ്രശബ്ദത്തോടെ നിലം പതിച്ചത്. ശനിയാഴ്ചയാണ് രണ്ടാം നിലയുടെ കോൺക്രീറ്റ് പൂർത്തിയാക്കിയത്. അതിനുശേഷം ഇടവിട്ട് മഴ പെയ്തിരുന്നു.

മഴയുടെ ശക്തിയിൽ കോൺക്രീറ്റ് ഇളകിയതാകാം അപകടത്തിന് ഇടയായതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ വീടിന്റെ ഒരു വശം ചരിഞ്ഞ് നിൽക്കുന്നതും, ചില ഭാഗം ഇടിഞ്ഞു വീഴുന്നതും സമീപവാസികൾ കാണാനിടയായി. ഉടനെ കെട്ടിടത്തിന്റെ കരാർ ജീവനക്കാരെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് കോൺക്രീറ്റടക്കം പൂർണമായും തകർന്ന് വീണതെന്ന് അയൽവാസി ജോസ് പറഞ്ഞു.

Tags:    
News Summary - Under construction Two storey building broken in heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.