പിടിയിലായ പ്രതികൾ
മൂവാറ്റുപുഴ: മൂവാറ്റുപുഴ ലത ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവാക്കളെ പൊലീസ് സ്ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. മൂവാറ്റുപുഴ പെരുമറ്റം കുളുമാരി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ വെങ്ങല്ലൂർ ചേനക്കരകുന്നേൽ നിബുൻ അബ്ദുൽ അസീസ് (അപ്പു -34), പേഴക്കാപ്പിള്ളി കരയിൽ പള്ളിചിറങ്ങര പാലത്തിങ്കൽ അർഷാദ് അലിയാർ (45) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തൊടുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് റിമാൻഡിലായിരുന്ന നിബുൻ ജാമ്യത്തിൽ ഇറങ്ങിയ ദിവസമാണ് സംഭവം. ഇയാൾക്കെതിരെ നിലമ്പൂർ, ധർമടം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിരവധി മോഷണ, പിടിച്ചുപറി കേസുകളുണ്ട്.
അർഷാദിനെതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ മോഷണ, അടിപിടി കേസുകളുമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ മാഹീൻ സലിം, എ.എസ്.ഐ പി.സി. ജയകുമാർ, എസ്.സി.പി.ഒമാരായ ജയൻ, ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.