കാട്ടാനക്കൂട്ടം നശിപ്പിച്ച വാഴത്തോട്ടം
കോതമംഗലം: ഏത്തവാഴത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ചു. പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ വേട്ടാമ്പാറ പടിപ്പാറയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് മൂത്താരില്‍ പോള്‍ കൃഷി ചെയ്തിരുന്ന ഏത്തവാഴകളാണ് ആനക്കൂട്ടം ചവിട്ടി മെതിച്ചത്. കുലച്ച മുന്നൂറോളം വാഴകളാണ് ഒറ്റ രാത്രിയില്‍ നശിച്ചത്. അടുത്ത മാസം കുല വെട്ടി വില്ക്കാന് കഴിയുമായിരുന്നുവെന്ന് പോള്‍ പറഞ്ഞു.
ലക്ഷങ്ങളുടെ നഷ്ടമാണ് പോളിന് സംഭവിച്ചത്. ഭൂതത്താന്‍കെട്ട് വനത്തില്‍ നിന്നും പെരിയാര്‍ കടന്നെത്തിയ ആനക്കൂട്ടമാണ് ഈ കൃഷിയിടത്തില്‍ എത്തിയത്. ഇതിന് മുമ്പും പോളിന്റെ കൃഷി ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. പണം വായ്പ്പയെടുത്ത് നട്ടുപരിപാലിച്ച് വിളവെടുപ്പിന് പാകമായപ്പോഴേക്കും അപ്രതീഷിതമായി ആനക്കൂട്ടം ആഘാതമേല്പ്പിച്ചതിന്റെ വേദനയിലാണ് പോള്‍. വിള ഇന്‍ഷുറന്‍സ് എടുത്താണ് പോള്‍ കൃഷി ചെയ്യുന്നത്. എന്നാല്‍ കൃഷിനാശം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.മൂന്ന് വര്‍ഷം മുമ്പ് മുതലുള്ള ഇന്‍ഷുറന്‍സ് തുക ലഭിക്കാനുണ്ടെന്ന് പോള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.