നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് ഇക്ഷക് സന്ദർശിച്ച ആലുവ
അന്ധവിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും നാവികരോടൊപ്പം
ആലുവ: ആലുവ സ്കൂൾ ഫോർ ദ ബ്ലൈൻഡിലെ കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാർഥികൾ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് ഇക്ഷക് സന്ദർശിച്ചു. കുട്ടികൾക്ക് കപ്പൽ നേരിട്ടറിയാനും തൊട്ടറിയാനുമുള്ള അവസരമാണ് നാവികസേന ഒരുക്കിയത്. അറബിക്കടലിൽ രണ്ടുമണിക്കൂർ യാത്രയുംചെയ്തു. ലെഫ്റ്റ്നന്റ് കമാൻഡർ വിപിൻ ടാഗർ പങ്കെടുത്തു.
35 കുട്ടികളും 15 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. നാവികസേനയോടുള്ള അഭിമാനം വളർത്താനും നാവികരെ ആദരിക്കാനും ഈ സന്ദർശനത്തിലൂടെ വിദ്യാർഥികൾക്ക് അവസരം ലഭിച്ചതായി പ്രധാന അധ്യാപിക ജിജി വർഗീസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.