ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റ​ത്തെ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ത​ക​ർ​ന്ന പു​ലി​മു​ട്ടി​ൽ അ​റ​ബി​ക​ട​ലി​ന്‍റെ കാ​ഴ്ച ആ​സ്വ​ദി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ

സുരക്ഷയില്ലാതെ സഞ്ചാരികൾ; ടൂറിസം മേഖലയിൽ ആശങ്ക

ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​ടു​ത്ത കാ​ല​ത്താ​യി നേ​രി​ടു​ന്ന സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. കോ​വി​ഡി​ന് ശേ​ഷം ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന കൊ​ച്ചി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ സു​ര​ക്ഷാ​വീ​ഴ്ച​യും തു​ട​ർ അ​പ​ക​ട​ങ്ങ​ളും തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ്​ ഉ​യ​രു​ന്ന​ത്. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​ര​ണം, പീ​ഡ​ന​ശ്ര​മ​ങ്ങ​ൾ, വാ​ഹ​നാ​പ​ക​ടം, ത​ക​ർ​ന്ന ന​ട​പ്പാ​ത​ക​ളി​ൽ വീ​ണ് പ​രി​ക്കു​ക​ൾ, നാ​യ്​ ശ​ല്യം, മോ​ഷ​ണം തു​ട​ങ്ങി കൊ​ച്ചി​യി​ൽ സ​ഞ്ചാ​രി​ക​ൾ നേ​രി​ടു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഏ​റെ​യാ​ണ്.

കൊ​ച്ചി​യി​ലെ​ത്തി ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് അ​യ​ർ​ല​ൻ​ഡ്​ സ്വ​ദേ​ശി റൈ​സാ​ദ് ഹോ​ളോ മ​രി​ച്ച​തും അ​യ​ർ​ല​ൻ​ഡ്​ സ്വ​ദേ​ശി ഫോ​ർ​ട്ട്​​കൊ​ച്ചി ക​സ്റ്റം​സ് ജെ​ട്ടി​യി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണ് കാ​ലൊ​ടി​ഞ്ഞ​തും നെ​ത​ർ​ല​ൻ​ഡ്​ സ്വ​ദേ​ശി​യെ തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ച​തും സീ​ബ്രാ​ലൈ​ൻ മു​റി​ച്ചു​ക​ട​ക്ക​വെ നെ​ത​ർ​ല​ൻ​ഡ്​ സ്വ​ദേ​ശി​യെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് കാ​ലി​ന്​ പ​രി​ക്കേ​റ്റ​തും മ​ട്ടാ​ഞ്ചേ​രി സ​ർ​ക്കാ​ർ ഗേ​ൾ​സ് സ്കൂ​ളി​ന് സ​മീ​പം ബ്രി​ട്ട​ൺ സ്വ​ദേ​ശി​യാ​യ വ​നി​ത​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​തും ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റ​ത്തെ ത​ക​ർ​ന്ന ന​ട​പ്പാ​ത​യി​ൽ വീ​ണ് ഫ്ര​ഞ്ചു​കാ​രാ​യ ഡാ​നി​യ​ലി​നും ഭാ​ര്യ​ക്കും കാ​ലി​ന് പ​രി​ക്കേ​റ്റ​തും യു.​കെ​യി​ൽ​നി​ന്ന്​ എ​ത്തി​യ സ​ഞ്ചാ​രി​ക്കു​നേ​രെ ക​ര​കൗ​ശ​ല വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പീ​ഡ​ന​ശ്ര​മം, ഫ്ര​ഞ്ച് സ്വ​ദേ​ശി​യു​ടെ ബാ​ഗ് മോ​ഷ​ണം, ഒ​ടു​വി​ൽ അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക്ക് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ത​ല​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം തു​ട​ങ്ങി​യ​വ വ​ലി​യ സു​ര​ക്ഷാ​വീ​ഴ്ച​യാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ ദു​ര​നു​ഭ​വ​ങ്ങ​ൾ സ്വ​ന്തം നാ​ട്ടി​ൽ പ​ങ്കു​വെ​ക്കു​ന്ന​ത് സ​ഞ്ചാ​രി​ക​ളി​ൽ മ​നം​മ​ടു​പ്പി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്ന് ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ൾ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ​പോ​ലും ത​യാ​റാ​കാ​ത്ത സം​ഭ​വ​ങ്ങ​ളും വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി. ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളും റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണും മ​റ്റും അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്നു​ണ്ടെ​ങ്കി​ലും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കാ​റി​ല്ല. അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Tourists in Fort kochi faces security threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.