കൊച്ചി: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ച് അതുമായി രാത്രി കറങ്ങിനടന്ന് വിവിധ ആരാധനാലയങ്ങളുടെ ടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന മൂന്നുപേർ പിടിയിൽ. ഞാറക്കൽ സ്വദേശികളായ രഞ്ജിഷ് (19), പ്രവീൺ (20) പ്രായപൂർത്തിയാകാത്ത ബാലൻ എന്നിവരാണ് ചേരാനല്ലൂർ പൊലീസിെൻറ പിടിയിലായത്.
ഇടയക്കുന്നം സെൻറ് സെബാസ്റ്റ്യൻസ് ചർച്ചിെൻറ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസന്വേഷണത്തിനിടെ ഡി.സി.പി പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ എ.സി.പി ലാൽജിയുടെ നിർദേശപ്രകാരം ചേരാനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ആർ. ജോസ്, സബ് ഇൻസ്പെക്ടർമാരായ രൂപേഷ്, ജാഫർ, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ ഷുക്കൂർ, സി.പി.ഒമാരായ അനീഷ്, നിഥിൻ, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.