മൂവാറ്റുപുഴ: ഒന്നരവർഷത്തെ ഇടവേളക്കുശേഷം സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോൾ ബസുകൾ അടക്ക മുള്ള വാഹനങ്ങൾ അറ്റകുറ്റപ്പണി തീർക്കാനൊരുങ്ങുകയാണ് വിദ്യാലയ അധികൃതർ.
ഓടാതെ കിടന്നതോടെ വാഹനങ്ങൾ പലതും തുരുെമ്പടുത്തും മറ്റും നശിച്ചതോടെ ലക്ഷക്കണക്കിന് രൂപ വേണ്ടി വരും പണി തീർത്ത് പുറത്തിറക്കാൻ.
മൂവാറ്റുപുഴയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വാഹനങ്ങൾ പണിതിറക്കാൻ 75 ലക്ഷത്തിലധികം രൂപയാണ് അവർ െചലവ് പ്രതീക്ഷിക്കുന്നത്. എല്ലാ വാഹനങ്ങളും ഒരുമിച്ച് അറ്റകുറ്റ പ്പണി തീർക്കേണ്ടതിനാൽ വർക്ഷോപ് ജീവനക്കാരുടെ കുറവും പ്രശ്നമായിട്ടുണ്ട്.
പല വണ്ടികൾക്കും എൻജിൻ പണി അടക്കം നടത്തേണ്ടിവരും.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്കൂളുകൾ അടച്ച ആദ്യമാസങ്ങളിൽ ഡ്രൈവർമാർ വാഹനം സ്റ്റാർട്ട് ചെയ്തും മറ്റും നോക്കിയിരുന്നു. എന്നാൽ, പ്രതിസന്ധി നീണ്ടുപോയതോടെ വാഹനങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു. തിരിഞ്ഞുനോക്കാൻ ആളില്ലാതെ മിക്ക വാഹനങ്ങളും വെയിലും മഴയുമേറ്റ് നശിച്ചു. പെയിൻറും പോയി.
ബാറ്ററി, ടയർ തുടങ്ങിയവ അടക്കം നശിച്ച വാഹനങ്ങളുമുണ്ട്. മൂവാറ്റുപുഴ മേഖലയിൽ ഇരുന്നൂറിലധികം സ്കൂൾ ബസുകൾ ഉണ്ടന്നാണ് കണക്ക്.
പുതിയ സാഹചര്യത്തിൽ സ്കൂൾ വാഹനങ്ങൾക്ക് ജി.പി. എസും പിടിപ്പിക്കേണ്ടതുണ്ട്. ഇതിനും നല്ലൊരു തുക െചലവഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.