പ്രാവാസജീവിതത്തിന്‍റെ വാർഷികം കിറ്റുകൾ വിതരണം ചെയ്താഘോഷിച്ചു

​അങ്കമാലി: പ്രവാസിവ്യവസായിയും വർഗീസ് മൂലൻസ് ഗ്രൂപ്പിന്‍റെ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ പ്രാവാസജീവിതത്തിന്‍റെ നാൽപതാം വാർഷികം, ഒന്നേകാൽ കോടി രൂപ വിലവരുന്ന കിറ്റുകൾ 20,000-തിലധികം കുടുംബങ്ങൾക്ക്‌ വിതരണം ചെയ്തു കൊണ്ട് ആഘോഷിച്ചു​.

വർഗീസ് മൂലൻസ് ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന കിറ്റ് വിതരണത്തിന്‍റെ ഉദ്​ഘാടനം മന്ത്രി പി. രാജീവ്, അങ്കമാലി മുൻസിപ്പൽ ചെയർമാൻ റെജി മാത്യുവിന് നൽകിനിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി എം.എൽ.എ റോജി എം ജോൺ അധ്യക്ഷനായിരുന്നു.

വർഗീസ് മൂലൻസ് ഗ്രൂപ്പിൽ 25 വർഷം തികച്ച തൊഴിലാളികൾക്ക് കാറുകൾ, 15 വർഷം പൂർത്തിയാക്കിയവർക്ക് ബൈക്കുകൾ 10 വർഷം തികച്ചവർക്ക് 25,000/ രൂപ വീതമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

വിവിധ ​മേഖലകളിൽ പ്രവർത്തിക്കുന്ന വർഗീസ് മൂലൻസ് ഗ്രൂപ്പ്​ ഇന്ത്യക്ക്​ പുറമെ ഗൾഫിലും അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ചൈന, കിഴക്കനേഷ്യ എന്നിവിടങ്ങളിൽ സജീവമാണ്​.ISROചാരക്കേസിനെ ആസ്പദമാക്കി ആറ് രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത് ആറ് ഭാഷകളിൽ പുറത്തിറങ്ങുന്ന റോക്കട്രീയെന്ന ഹോളിവുഡ് സിനിമയുടെ നിർമ്മാതാവാണ്, ഡോ. വർഗീസ് മൂലൻ. വർഗീസ് മൂലൻസ് ഗ്രൂപ്പ്, എക്​സിക്യുട്ടീവ്​ ഡയറക്ടർ വിജയ് വർഗീസ് മൂലൻ, ​േജാസ്​ കുട്ടി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - The anniversary of the expatriate life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.