sss

ആചാരനിറവില്‍ അമ്പലപ്പുഴ സംഘത്തിന്‍റെ ശീവേലി ശബരിമല: സന്നിധാനത്ത് ഭക്തിനിര്‍ഭരമായി അമ്പലപ്പുഴക്കാരുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന്​ മാളികപ്പുറം മണിമണ്ഡപത്തില്‍നിന്ന്​ സന്നിധാനത്തേക്കാണ് എഴുന്നള്ളത്ത് നടന്നത്. മാളികപ്പുറം മേല്‍ശാന്തി പൂജിച്ചുനല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ച്​ വാദ്യമേളങ്ങള്‍ അകമ്പടിയേകി. പന്തളത്തുനിന്ന്​ തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. നിരവധി ഭക്തർ കര്‍പ്പൂരതാലമേന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിക്കല്‍ എത്തിയപ്പോള്‍ പടികഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്രം പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്ന്​ തിരികെയെത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്തുനാള്‍ നീണ്ട അമ്പലപ്പുഴ സംഘത്തിന്‍റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജക്ക്​ മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന കാര എള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കിയ എള്ളു പായസമാണ് നിവേദിച്ചത്. ജനുവരി ഏഴിനാണ് സംഘം അമ്പലപ്പുഴ ക്ഷേത്രത്തില്‍നിന്ന് യാത്ര തിരിച്ചത്. ഗോപാലകൃഷ്ണപിള്ളയായിരുന്നു സംഘത്തില്‍ സമൂഹപെരിയോര്‍, സംഘം പ്രസിഡന്‍റ്​ ഗോപകുമാര്‍, സെക്രട്ടറി മാധവന്‍കുട്ടി നായര്‍, ട്രഷറര്‍ ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. PTG70 sabarimala ശബരിമലയിൽ നടന്ന അമ്പലപ്പുഴ സംഘത്തിന്‍റെ ശീവേലി എഴുന്നള്ളത്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.