ക്ഷേത്രത്തിൽ ദർശനത്തിന് വന്ന യുവാക്കൾക്ക് മര്‍ദനം; എസ്.ഐക്ക് സസ്പെൻഷൻ

ചോറ്റാനിക്കര : ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ആരോപണ വിധേയനായ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ എസ്.ഐ. ബാബുവിനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് സ്വദേശി മിഥുന്‍ പി.ടി, കൊല്ലം സ്വദേശി സെയ്താലി കെ. എന്നീ യുവാക്കളെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടർന്ന് പുത്തന്‍കുരിശ് ഡി.വൈ.എസ്.പി. അജയ്‌നാഥിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്.ഐ ബാബുവിനെ സസ്പെൻഡ് ചെയ്ത് റേഞ്ച് ഐ.ജി ഉത്തരവിറക്കിയത്.

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിന് വന്ന യുവാക്കളെ എസ്.ഐ ബാബു മുഖത്തും നെഞ്ചത്തും അടിക്കുകയും ബൂട്ട്‌സ്‌കൊണ്ട് നടുവില്‍ ചവിട്ടി പരിക്കേല്‍പ്പിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്ത് മിഥുനെയും ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് എസ്.ഐക്കെതിരെ നടപടി. മർദ്ദിച്ച് അവശരാക്കിയ യുവാക്കളെ ഇനി ഇവിടെ കണ്ടാല്‍ നട്ടെല്ല് ചവിട്ടി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്.ഐയും സംഘവും വഴിയിലുപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളും അന്വേഷണ വിവരങ്ങളും എതിരായതോടെയാണ് എസ്.ഐക്കെതിരെ സസ്പെൻഷൻ ഉത്തരവിറങ്ങിയത്.

Tags:    
News Summary - SI suspended for assaulting youths visiting temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.