shoulder മഴപ്പെയ്​ത്ത്​​​ heding 'വെള്ളക്കെണി'യിൽ 60 കുടുംബങ്ങൾ

blurb നെടുമ്പാശ്ശേരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ചെങ്ങമനാട്: കനത്തമഴയെത്തുടർന്ന് പെരിയാറിന്റെയും ചാലക്കുടിയാറിന്റെയും കൈവഴികൾക്ക് സമീപത്തെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ 20ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 40ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കാർഷിക വിളകൾക്കും മറ്റും വ്യാപക നാശവുമുണ്ടായി. ജലമൊഴുകാൻ ഇടമില്ലാതെ പായൽ കുമിഞ്ഞു പൊങ്ങിയ തോടുകളിൽ വെള്ളം നിറഞ്ഞതോടെയാണ് പ്രധാന റോഡുകളിലൂടെയും ഇടവഴികളിലൂടെയും വെള്ളം വീടുകളിലേക്കെത്തിയത്. പെരിയാർ ജലവാഹിനി പദ്ധതി പ്രകാരം പുഴ ശുചീകരണം നടപ്പാക്കിയതിനാൽ വൻ ദുരന്തങ്ങൾ ഒഴിവായെങ്കിലും പെരിയാർ, ചാലക്കുടി പുഴകളുടെ കൈവഴികളിലെ ചെറുതും വലുതുമായ തോടുകൾ ശുചീകരിക്കാതിരുന്നത് തിരിച്ചടിയായി. ദേശീയപാതയോട് ചേർന്ന നെടുമ്പാശ്ശേരി പഞ്ചായത്തിലെ 14ാം വാർഡിൽപെട്ട കൽപക നഗറിലെ പാറയിൽ ഭാഗത്ത് എട്ട് വീട്​ വെള്ളത്തിൽ മുങ്ങി. 16 പേരെ പഞ്ചായത്ത് ഇടപെട്ട് അത്താണി മാർക്കറ്റിന് സമീപത്തെ ക്യാമ്പിലേക്ക് മാറ്റി. ദീപം ദേവരാജ്, ഫ്രാൻസിസ് കുര്യാപ്പിള്ളി, പ്രേജിത്ത് കരിങ്ങാത്തുരുത്ത്, സേവ്യർ പാറയിൽ, മറിയാമ്മ അമ്പലത്തെറ്റ, വർഗീസ് പാറയിൽ, പീറ്റർ അമ്പലത്തെറ്റ, ദിൽഷാദിന്റെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ആനി കളരിക്കൽ എന്നിവരുടെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. വാർഡ്​ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സന്ധ്യ നാരായണപിള്ളയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുള്ളത്. 18ാം വാർഡിൽ ബാബു അരീക്കൽ, സലാം പെരുമ്പാട്ട്, മുസ്തഫ കരുനാഗപ്പിള്ളി, നാസർ കോഴിപ്പറമ്പിൽ അടക്കമുള്ള പത്തോളം പേരുടെ വീടുകളിലേക്ക് തിങ്കളാഴ്ച അർധരാത്രി മുതൽ വെള്ളം കയറി. പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ശാലയിലെ ചാലക്കുടിയാറിന് സമീപത്തെ 52 വീടുകളിലും വെള്ളം കയറി. 31 വീടുകളിലെ നൂറോളം പേർ ബന്ധുക്കളുടെയും ഉറ്റവരുടെയും വീടുകളിലേക്ക് താമസം മാറ്റി. ea lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.