ജല അതോറിറ്റി പൈപ്പുകളിലൂടെ ലഭിക്കുന്ന മഞ്ഞനിറത്തിലുള്ള അഴുക്ക് വെള്ളം
വരാപ്പുഴ: വരാപ്പുഴ മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും ജല അതോറിറ്റിയുടെ പൈപ്പുകളിൽ നിന്ന് ലഭിക്കുന്നത് അഴുക്കും ചളിയും കലർന്ന മലിനജലമെന്ന് പരാതി. രണ്ടാഴ്ചയിലേറെയായി മഞ്ഞ നിറത്തിലുള്ള അഴുക്ക് ജലമാണ് പൈപ്പിലൂടെ കിട്ടുന്നത്. വെള്ളത്തിന് രൂക്ഷഗന്ധവുമുണ്ട്. ഭക്ഷണം പാകം ചെയ്യാനോ ദൈനംദിന ആവശ്യങ്ങൾക്കോ ശുദ്ധജലം കിട്ടാതെ ജനം നട്ടം തിരിയുകയാണ്.
എച്ച് വൺ എൻ വൺ, ഷിഗെല്ലാ പോലുള്ള പകർച്ചവ്യാധികൾ നാടെങ്ങും പടർന്നു പിടിക്കുമ്പോഴാണ് ജല അതോറിറ്റിയുടെ ഇത്തരം അനാസ്ഥ തുടരുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട പ്രദേശമാണിത്. പലവട്ടം കളമശ്ശേരി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറോട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് വരാപ്പുഴ പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് ശ്യാംലാൽ പറഞ്ഞു.
ഇനിയും ശുദ്ധജലം ലഭിച്ചില്ലെങ്കിൽ ജല അതോറിറ്റിക്ക് മുന്നിൽ സമരം നടത്തുമെന്നും ശ്യാംലാൽ പറഞ്ഞു. മുപ്പത്തടം ജല ശുദ്ധീകരണ പ്ലാൻറിൽ നിന്നുള്ള പ്രശ്നമാണ് കാരണമെന്നും പരിഹരിക്കാനാവശ്യമായ പരിശോധനകൾ നടന്നുവരികയാണെന്നും ജല അതോറിറ്റി കളമശ്ശേരി അസി.എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.