കോവിഡ് സാഹചര്യത്തിൽ ഫീസ് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി അൽ-അമീൻ സ്കൂളിനുമുന്നിൽ രക്ഷകർത്താക്കൾ നടത്തുന്ന നിൽപ്പുസമരത്തിൽ നിന്ന്​

ഫീസിൽ ഇളവില്ല; സ്​കൂളിന് മുന്നിൽ രക്ഷിതാക്കളുടെ നിൽപ്പ് സമരം പത്തു ദിവസം പിന്നിട്ടു

കൊച്ചി: കോവിഡ്​ പശ്ചാതലത്തിൽ ഫീസ് ഇളവ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ഇടപ്പള്ളി അൽ-അമീൻ സ്കൂളിൽ

പാരൻറ്​സ്​ കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ നടത്തുന്ന നിൽപ്പുസമരം പത്തു ദിവസം പിന്നിട്ടു.

വരും ദിവസങ്ങളിൽ എം.പിക്കും എം.ൽ.എമാർക്കും നിവേദനം സമർപ്പിക്കുമെന്നും, സ്​കൂൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ മുഴുവൻ ഫീസും ഈടാക്കുന്ന നടപടി മാനേജ്‍മെൻറ്​ തിരുത്താൻ തയാറായില്ലെങ്കിൽ സെപ്റ്റംബർ ഏഴിന് മുഴുവൻ രക്ഷാകർത്താക്കളെയും സംഘടിപ്പിച്ച് സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും രക്ഷാകർതൃ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

പാരൻറ്​സ്​ കൂട്ടായ്മ പ്രസിഡൻറ്​ ടി.എ. മുജീബ് റഹ്‌മാൻെറ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച നിൽപ്പുസമരത്തിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ റജീബ്, ഐ.ൻ.എൽ എറണാകുളം ജില്ലാ സെക്രട്ടറി ജലീൽ കുഞ്ഞുണ്ണിക്കര പാരൻറ്​സ്​ കൂട്ടായ്മ സെക്രട്ടറി അഡ്വ. പി.എം.നസീമ, വൈസ് പ്രസിഡൻറുമാരായ കലാം തമ്മനം, നൗഫൽ ചക്കരപ്പറമ്പ്, ജോയിൻറ്​ സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, ഷമീന മുണ്ടംപാലം, മുഹമ്മദ് സാബു, ട്രഷറർ സിയാ കെ.കബീർ, പാരൻറ്​സ്​ കൂട്ടായ്മ ഭാരവാഹികളായ മുഹമ്മദ് സഫർ, നിസാം കങ്ങരപ്പടി, റസൽ, ഷിഹാർ, സലാം ചക്കരപ്പറമ്പ്, ഹസൈനാർ, ഷിഹാബ് ഇടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.