മൂവാറ്റുപുഴ: പൈനാപ്പിൾ വിലയിടിവുമൂലം കർഷകർ ആത്മഹത്യയുടെ വക്കിൽ. കഴിഞ്ഞ ദിവസം കടക്കെണിയാലായ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. പൈനാപ്പിൾ മേഖലയിലെ നൂറുകണക്കിനു കർഷകർ തകർന്നിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഉൽപന്നത്തിനുണ്ടായ വിലയിടിവാണ് കർഷകർക്ക് വിനയായത്.
റമദാൻ അടക്കമുള്ള സീസൺ മുന്നിൽകണ്ട് കൃഷിയിറക്കിയ കർഷകർക്ക് ഇക്കുറി വൻ നഷ്ടമാണ് കോവിഡ് സൃഷ്ടിച്ചത്. മാർച്ച് മുതൽ ജൂലൈവരെയുള്ള അഞ്ചു മാസമാണ് സീസൺ. വടക്കേ ഇന്ത്യയിലടക്കം ഇത് ആഘോഷങ്ങളുടെ കാലമാണ്.
വേനൽ ആരംഭിച്ചതോടെ വന്ന ലോക്ഡൗൺ പ്രഖ്യാപനവും തുടർന്നുണ്ടായ കോവിഡ് വ്യാപനവും വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കിയത്. ഇത്തവണ മധ്യകേരളത്തിൽ മാത്രം ആയിരക്കണക്കിന് ഏക്കർ സ്ഥലത്താണ് വാഴക്കുളം, മൂവാറ്റുപുഴ മേഖലകളിലുള്ള കർഷകർ പൈനാപ്പിൾ കൃഷി ഇറക്കിയത്.
പലരും ബാങ്കുകളിൽനിന്നും വട്ടിപ്പലിശക്കാരിൽനിന്നുമടക്കം വൻ തുക വായ്പ എടുത്താണ് കൃഷി ചെയ്തത്. ഭൂരിഭാഗം കർഷകരും സ്വന്തമായി സ്ഥലമില്ലാത്തവരാണ്. 50,000 മുതൽ 60,000 രൂപ വരെയാണ് ഒരു ഏക്കറിന് പാട്ടത്തുക. ഇതിനു പുറമെ വളം, കൂലി ചെലവ് എന്നിവ അടക്കം കണക്കുകൂട്ടുമ്പോൾ ഒരു കിലോ പൈനാപ്പിളിന് 25 രൂപയെങ്കിലും ലഭിച്ചാലേ കർഷകന് പിടിച്ചു നിൽക്കാനാകൂ.
കോവിഡ് പ്രതിസന്ധി എത്തിയിരുന്നിെല്ലങ്കിൽ സീസണിൽ 50 രൂപക്ക് മുകളിൽ വില ലഭിക്കുമായിരുന്നുവെന്ന് കർഷകർ തന്നെ പറയുന്നു. എന്നാൽ, കോവിഡ് എല്ലാം തകിടം മറിച്ചു. വില 10 രൂപയിൽ താഴെയായി.
കോവിഡിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലേക്കുള്ള പൈനാപ്പിൾ കയറ്റുമതി നിലച്ചതിനു പിന്നാലെ ആഭ്യന്തര വിപണികളിലേക്കും പൈനാപ്പിൾ കയറ്റി വിടാൻ കഴിയാതായി. അന്തർ സംസ്ഥാന തൊഴിലാളികൾ നാടുവിട്ടതും പ്രശ്നമായി. വിലയില്ലാതായതോടെ കിട്ടുന്ന വിലയ്ക്ക് പൈനാപ്പിൾ പറിച്ച് നൽകാൻ ഒരുങ്ങിയ കർഷകർക്ക് തൊഴിലാളികളില്ലായതു മൂലം വിളവെടുക്കാനും കഴിഞ്ഞില്ല. ഇതോടെ വിളവെടുക്കാതെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ടൺ കണക്കിന് പൈനാപ്പിളാണ് ഇങ്ങനെ നശിച്ചത്. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽനിന്ന് 1200 ടൺ പൈനാപ്പിളാണ് കയറ്റിയയക്കുന്നത്. 20 കോടിയോളം രൂപയുടെ നഷ്ടമാണ് കയറ്റുമതി നിലച്ചതുമൂലം ഇതിനകം പൈനാപ്പിൾ കർഷകർക്കും വ്യാപാരികൾക്കുമുണ്ടായത്. 5000 ടണ്ണോളം പൈനാപ്പിളാണ് നശിച്ചത്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കാണു കയറ്റുമതി നടത്തിയിരുന്നത്. വിദേശ രാജ്യങ്ങളിലേക്കും പൈനാപ്പിൾ കയറ്റി അയച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ നടുക്കര പൈനാപ്പിൾ ഫാക്ടറിയിലേക്ക് പൈനാപ്പിൾ എടുക്കുന്നതടക്കം കൃഷി വകുപ്പ് ചില പൊടിെക്കെകളൊക്കെ സ്വീകരിെച്ചങ്കിലും ഒന്നിനും പരിഹാരമായിരുന്നില്ല. 12 രൂപ നിരക്കിലാണ് ഫാക്ടറി സംഭരിച്ചത്. ഇതിെൻറ വില കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.