Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പെരുമ്പാവൂര്‍: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. അറയ്ക്കപ്പടി വെസ്റ്റ് വെങ്ങോല കൊള്ളിമോളം വീട്ടില്‍ അതുലിനെയാണ് (25) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 660 മില്ലിഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീമും, പൊലീസും വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം.തോമസ്, ജോസി എം.ജോണ്‍സന്‍, ലില്ലി, എ.എസ്.ഐ അനില്‍ പി. വര്‍ഗീസ്, സി.പി.ഒ നാദിര്‍ഷ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.