Posted On
date_range Updated On
date_range പരിശോധന കഴിഞ്ഞു; കാലടി ശ്രീശങ്കര പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു
പെരുമ്പാവൂർ: കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. ഡിസംബർ 13 മുതൽ 18 വരെയാണ് ഗതാഗതം നിർത്തിവെച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച വൈകീട്ടോടെ പരിശോധനയും രാത്രി ഇതിന്‍റെ ഭാഗമായ അറ്റകുറ്റപ്പണികളും പൂർത്തിയായതോടെ പാലം തുറക്കുകയായിരുന്നു.
നിശ്ചിത സമയത്തിനും മുമ്പ് തന്നെ പരിശോധന പൂർത്തിയാക്കി പാലത്തിൽ ഗതാഗതം പുന:സ്ഥാപിക്കാൻ പ്രയത്നിച്ച റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ല കലക്ടർ ജാഫർ മാലിക് അഭിനന്ദിച്ചു.
പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.