Posted On
date_range Updated On
date_range ബൈക്കും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം
പെരുമ്പാവൂർ: എം.സി റോഡിൽ കീഴില്ലം കനാൽ കവലയിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം. മണ്ണൂർ കൂരിക്കമാരിൽ സാജു മാധവന്റെയും പരേതയായ കാർത്ത്യായനിയുടെയും മകൻ സനൽ സാജു (20), മണ്ണൂർ മണപ്പാട്ട് പുത്തൻപുരയിയിൽ സുനിലിന്റെയും രാജിയുടെയും മകൻ ഹരികൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്.
സനൽ സാജു ചുമട്ടുതൊഴിലാളിയും ഹരികൃഷ്ണൻ കീഴില്ലം സെന്റ് തോമസ് ഹയർ സെന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. സാന്ദ്രയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.