Posted On
date_range Updated On
date_range കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
പെരുമ്പാവൂർ: പെരിയാറിലെ പാണിയേലി കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. വളയൻചിറങ്ങര ഇംപീരിയൽ ഗാർഡൻ വില്ലയിൽ താമസിക്കുന്ന പുത്തൻ മഠത്തിൽ പരേതനായ മോഹൻ്റെ മകൻ മനുമോഹനാണ് (33) മരിച്ചത്.
സഹോദരൻ്റെ വിവാഹ പന്തലഴിക്കാനെത്തിയവരോടൊപ്പമാണ് മനു പുഴയിലെ ഇരുമലക്കടവിലെത്തിയത്. കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. പെരുമ്പാവൂരിലെ അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി മനുവിനെ കരക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
ഐരാപുരം റബർ പാർക്കിലെ ജീവനക്കാരനായുരുന്നു മനു മോഹൻ. മാതാവ് രമ (പാലായിക്കുന്ന് ഗവ. ആശുപത്രി സ്റ്റാഫ് നഴ്സ്). സഹോദരങ്ങൾ: അനുമോഹൻ, ബിനു മോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.