Posted On
date_range Updated On
date_range ഫെയ്സ്ബുക്കിൽ മരണം ചിത്രീകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു
പെരുമ്പാവൂർ: ഫെയ്സ്ബുക്കിൽ മരണം ലൈവായി ചിത്രീകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട മടശേരിക്കര വീട്ടിൽ ആശിഷ് ഓമന കുട്ടനാണ് (24) മരിച്ചത്. പുല്ലുവഴിയിൽ കാർ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു.
പുല്ലുവഴി എൽ.പി സ്കൂളിന് മുൻവശത്തുള്ള വാടക വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ പുറകിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണം മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ആശിഷ് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.