എം.സി റോഡിലെ ഒക്കലിൽ ഓടിക്കൊണ്ടിരുന്ന
കാറിന് തീപിടിച്ചപ്പോൾ
പെരുമ്പാവൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അഗ്നിരക്ഷാസേന എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കാലടിയിൽനിന്ന് പെരുമ്പാവൂരിലേക്ക് വന്ന മാരുതി സെൻ കാറിനാണ് എം.സി റോഡിലെ ഒക്കലിൽെവച്ച് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് കാർ യാത്രക്കാരായ മൂന്നുപേർ വാഹനം നിർത്തി പുറത്തിറങ്ങിയ ഉടൻ തീ ആളിപ്പടർന്നു.
ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. പെരുമ്പാവൂർ അഗ്നിരക്ഷ നിലയത്തിൽനിന്ന് രണ്ട് യൂനിറ്റ് എത്തി പൂർണമായും അണച്ചു. സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, ടി.ആർ. അജേഷ്, ഷിജോ ജേക്കബ്, ബി.എസ്. സാൻ, കെ.കെ. ബിജു എന്നിവർ ചേർന്നാണ് തീയണച്ചത്. കാറിലെ ഗ്യാസ് തീർന്നതിനാൽ പെട്രോളിലേക്ക് മാറാൻ ശ്രമിച്ചപ്പോൾ തീ പിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.