സാഗര്‍ കുമാര്‍
കൂലി ചോദിച്ച തൊഴിലാളിയുടെ കൈ തല്ലിയൊടിച്ച പ്രതി പിടിയില്‍
പെരുമ്പാവൂര്‍: കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പുകൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയില്‍. ഒഡിഷ രാജ്നഗര്‍ സ്വദേശി സാഗര്‍ കുമാര്‍ സ്വയിനെയാണ് (29) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കരാറുകാരനാണ് പ്രതി. ഇയാളുടെ കീഴില്‍ ജോലിയെടുക്കുകയായിരുന്ന സുദര്‍ശന ഷെട്ടിയെയാണ് മർദിച്ചത്.
മൂന്നാഴ്ച പണിയെടുത്തതിന്റെ കൂലി നല്‍കാനുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, കെ.ജി. ദിനേഷ് കുമാര്‍, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സി.പി.ഒമാരായ എം.കെ. സാജു, പി.എ. അബ്ദുൽമനാഫ്, സി.പി.ഒ കെ.എ. അഭിലാഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.