നഗരസഭ പരിധിയിലെ ഹോട്ടലുകളില്‍നിന്ന് ആരോഗ്യ വിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍
Posted On
date_range Updated On
date_range പഴകിയ ഭക്ഷണ സാധനം പിടികൂടി
പെരുമ്പാവൂർ: നഗരസഭ പരിധിയിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ‘ഓപറേഷന്‍ സേഫ് ടു ഈറ്റിന്റെ’ ഭാഗമായി ബുധനാഴ്ച നടന്ന പരിശോധനയിലാണ് ആരോഗ്യ വിഭാഗം മാംസാഹാരങ്ങളും ചോറും പിടിച്ചെടുത്തത്.
കടുവാള്‍ കജൂര്‍ നാടന്‍ തട്ടുകടയില്‍നിന്ന് പൊറോട്ട, ബീഫ് ഫ്രൈ, ലിവര്‍ ഫ്രൈ, വേവിച്ച കപ്പ, അവിയൽ, എം.സി റോഡിലെ മുഗള്‍ പാലസിൽനിന്ന് ചിക്കൻ, ബീഫ് കറികള്‍ ഹൈവേ പാലസിൽനിന്ന് ചോറ് എന്നിവയാണ് കണ്ടെടുത്തത്. സ്ഥാപനങ്ങളുടെ പേര് ഉള്‍പ്പെടെ ഇവ നഗരസഭ വരാന്തയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.