ബിജു
സ്കൂട്ടറില്‍ കറങ്ങിനടന്ന് മദ്യവില്പന നടത്തിയയാൾ പിടിയില്‍
പെരുമ്പാവൂര്‍: സ്കൂട്ടറില്‍ കറങ്ങി നടന്ന് മദ്യവില്പന നടത്തിയ ആള് പിടിയിലായി. രായമംഗലം മോളത്ത്കുടി വീട്ടില്‍ ബിജുവാണ് (50) എക്സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ പിടിയിലായത്. കെ.എസ്.ബി.സി ഷോപ്പുകളില്‍ നിന്ന് മദ്യം വാങ്ങി 180 മില്ലിയുടെ ചെറിയ കുപ്പികളിലാക്കി 200 രൂപക്ക് വിറ്റ് വരികയായിരുന്നു.
940 മില്ലി ലിറ്റര്‍ മദ്യവും മദ്യം കടത്താനുപയോഗിച്ച ആക്ടീവ സ്കൂട്ടറും മദ്യം വിറ്റ വകയിലെ 3,600 രൂപയും എക്സൈസ് പിടിച്ചെടുത്തു. ഇന്‍സ്പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജോണ്സന്, പ്രിവന്റീവ് ഓഫിസര്‍ ഗോപാലകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജസ്റ്റിന്, അരുണ്‍കുമാര്‍, ബിപിന്‍ദാസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ എസ്. ശ്രീലക്ഷ്മി വിമല്‍, ഡ്രൈവര്‍ ബിജു പോള്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.