വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം; മുഴുവന്‍ ജലസ്രോതസ്സുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍

പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍, മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ഞ്ഞ​പ്പി​ത്ത​ബാ​ധ വ്യാ​പ​ക​മാ​കു​ന്ന​ത് ത​ട​യാ​ന്‍ എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍ന്നു. ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി എ​ഴു​പ​തോ​ളം പേ​ര്‍ക്കാ​ണ് ഈ​യാ​ഴ്ച മ​ഞ്ഞ​പ്പി​ത്തം ക​ണ്ടെ​ത്തി​യ​ത്.

കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ന്‍ മു​ഴു​വ​ന്‍ ജ​ല​സ്രോ​ത​സ്സു​ക​ളി​ലും സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രു​ന്ന മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തി​ലും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ക്കും.

ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ഷ​ക്കീ​ന​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​ടി. അ​ജി​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വൈ​സ് പ്ര​സി​ഡ​ന്റ് അം​ബി​ക മു​ര​ളീ​ധ​ര​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ന്‍.​പി. അ​ജ​യ​കു​മാ​ര്‍, പി.​പി. അ​വ​റാ​ച്ച​ന്‍, ശി​ല്പ സു​ധീ​ഷ്, കെ.​എം. ഷി​യാ​സ്, ഷി​ജി ഷാ​ജി, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം.​ഒ. ജോ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ഷൈ​മി വ​ര്‍ഗീ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​ജെ. ബാ​ബു, അ​നു അ​ബീ​ഷ്, എം.​കെ. രാ​ജേ​ഷ്, ഷോ​ജ റോ​യ്, ഡെ​യ്‌​സി ജെ​യിം​സ്, ല​താ​ഞ്ജ​ലി മു​രു​ക​ന്‍, നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, ബീ​ന ഗോ​പി​നാ​ഥ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ബ ചാ​ക്ക​പ്പ​ന്‍, ജി​നി ബി​ജു, ആ​ന്‍സി ജോ​ബി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Jaundice in Vengoor and Mudakuzha panchayats- Superchlorination of all water sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.