Posted On
date_range Updated On
date_range കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍
പെരുമ്പാവൂര്‍: വില്‍പനക്കായി കഞ്ചാവ് കൈവശംവെച്ച അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുമൊണാണ് (30) പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍നിന്ന് 2.50 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
നാട്ടില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് അന്തര്‍ സംസ്ഥാനക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലി. വില്‍പനക്കായി മറ്റൊരാള്‍ക്ക് കൊടുക്കാന്‍ കുറുപ്പംപടി എം.ജി.എം സ്‌കൂള്‍ കവലയില്‍ നില്‍ക്കുന്നതിനിടയാണ് പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ജി. മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.എല്‍. ഗോപാലകൃഷണന്‍, സി.വി. കൃഷ്ണദാസ്, പി.ടി. രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.