Posted On
date_range Updated On
date_range അസം സ്വദേശിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ: അന്തർ സംസ്ഥാന തൊഴിലാളിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം നൗഗ സ്വദേശി സജിദുൽ റഹ്മാനാണ് (26) മരിച്ചത്. വെള്ളി രാത്രി എട്ടിന് എ. എം റോഡിൽ പാലക്കാട്ടുതാഴം പാലത്തിനടിയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ബുധൻ പ്ലാസ്റ്റിക്ക് കമ്പിനിയിലെ തൊഴിലാളിയായ സജിദുലിനെ കാണാനില്ലന്ന പരാതി സഹപ്രവർത്തകരായ സുഹൃത്തുക്കൾ കോടനാട് പൊലീസിൽ നൽകിയിരുന്നു. സുഹൃത്തുക്കളുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോടനാട് പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.