Posted On
date_range Updated On
date_range സ്കൂൾ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ആർക്കും പരിക്കില്ല
പെരുമ്പാവൂർ: ഒക്കൽ ഗവ. എൽ.പി സ്കൂളിലെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഷെഡ് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച വൈകീട്ട് 6.20നാണ് സംഭവം. കെട്ടിടത്തിന്റെ ഭിത്തി തുളച്ച് തൊട്ടടുത്ത മുറിയിലേക്ക് സിലിണ്ടർ വീണു.കെട്ടിടത്തിന്റെ ജനലും തകർന്നിട്ടുണ്ട്. പാചകപ്പുരയിൽ സൂക്ഷിച്ച പാത്രങ്ങൾ, അടുപ്പ് എന്നിവക്ക് കേടുപാട് സംഭവിച്ചു. ആളുകൾക്ക് പരിക്കില്ല.
പെരുമ്പാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.