Posted On
date_range Updated On
date_range പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനം ഇടിച്ച് വയോധികന് പരിക്ക്
പെരുമ്പാവൂർ: പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനമിടിച്ച് കാൽനടക്കാരന് പരിക്ക്. ഒക്കൽ പള്ളത്തുകുടി വീട്ടിൽ യോഹന്നാനാണ് (70) പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി എട്ടോടെ ഒക്കലിലാണ് അപകടം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നെടുമ്പാശ്ശേരിയിൽനിന്ന് മൂവാറ്റുപുഴയിലേക്ക് പോകുമ്പോൾ അകമ്പടിപോയ പൊലീസ് ജീപ്പാണ് ഇടിച്ചത്.
ഇടിച്ച വാഹനത്തിൽതന്നെ യോഹന്നാനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്ന് മടങ്ങിയ വി.ഡി. സതീശൻ രാത്രി ആശുപത്രിയിൽ യോഹന്നാനെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.