കാറിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

പെരുമ്പാവൂർ: കാറിന്റെ പിറകിൽ ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പോഞ്ഞാശ്ശേരി പഴന്തുടിയിൽ വീട്ടിൽ വിനു വി. രാജശേഖരനാണ് (ബെന്നി -42) മരിച്ചത്.

എം.സി റോഡിൽ കാഞ്ഞിരക്കാട് ചൊവ്വാഴ്ച രാത്രി 8.30ന് ആയിരുന്നു അപകടം. മണ്ണുമാന്തി യ​ന്ത്രം ഓപ്പറേറ്ററായ ബിനു ജോലി കഴിഞ്ഞ് കോടനാട് നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടിന് മരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കീഴ്മാട് പൊതു ശ്മശാനത്തിൽ. ഭാര്യ: തങ്കമണി.

Tags:    
News Summary - Biker killed in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.