Posted On
date_range Updated On
date_range ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
പെരുമ്പാവൂർ: ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. അയ്മുറി കളപുരക്കൽ വീട്ടിൽ വർഗീസിെൻറ മകൻ ജിത്തുവാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവായ കളപ്പുരയ്ക്കൽ വീട്ടിൽ മത്തായിയുടെ മകൻ ജെസ്റ്റിനെ (23) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.സി റോഡ് ഒക്കലിൽ വച്ച് കഴിഞ്ഞ രാത്രിയിലാണ് സംഭവം. കാലടി കൈപ്പട്ടൂരിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരും വഴിയാണ് അപകടം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിത്തുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ലില്ലി. സഹോദരി ഗീതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.