Posted On
date_range Updated On
date_range പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പിടിയില്‍
പെരുമ്പാവൂര്‍: പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ പട്ടാല്‍ പുതുവ വീട്ടില്‍ അരുണ്‍ ചാക്കപ്പനെയാണ് (35) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് രാത്രി 8.20ന് പെരുമ്പാവൂര്‍ യാത്രി നിവാസിന് സമീപമാണ് സംഭവം. ഒരു സംഘം ആളുകള്‍ സംഘര്‍ഷത്തിന് ശ്രമിക്കവേ പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാൾ പൊലീസിനെതിരെ തിരിയുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സണ്‍, എസ്.സി.പി.ഒ മാരായ വി.എം. ജമാല്‍, വി.എ. സുബൈര്‍, അബ്ദുൽ മനാഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.