മീനു
Posted On
date_range Updated On
date_range യുവതി വാഹനാപകടത്തിൽ മരിച്ചു
പെരുമ്പാവൂർ: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം പാലമറ്റം പഴക്കര വീട്ടില്‍ തോമസിൻെറ മകൾ മീനുവാണ് (19) മരിച്ചത്. സുഹൃത്ത് നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ വിഷ്ണു ജയനോടൊപ്പം (22) കോതമംഗലം ഭാഗത്തേയ്ക്ക് പോകുമ്പോൾ ഇതേ ദിശയിൽ സഞ്ചരിച്ച ടെമ്പോവാനുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
മീനുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിസാര പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ഇരിങ്ങോള്‍ വൈദ്യശാലപ്പടിക്ക് സമീപത്തെ കീയംകുളങ്ങര പാടശേഖരത്തിനടുത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. റിജയാണ് മീനുവിൻെറ മാതാവ്. സഹോദരങ്ങൾ: മിഥുൻ, അന്ന മരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.