ഓണംകുളത്ത് കാറിന് മുകളിൽ വീണ മരം അഗ്നിരക്ഷാസേന വെട്ടിമാറ്റുന്നു
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
പെരുമ്പാവൂർ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം മറിഞ്ഞുവീണു. യാത്രക്കാരായ ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പി.പി റോഡിലെ ഓണംകുളം ജങ്ഷനിലായിരുന്നു അപകടം. പെരുമ്പാവൂരിൽനിന്ന് അറക്കപ്പടിക്ക് പോവുകയായിരുന്ന ടൊയോട്ട ഗ്ലാൻസ കാറിന് മുകളിലേക്കാണ് 70 ഇഞ്ച് വണ്ണമുള്ള പാഴ്മരം വീണത്.
ഓണംകുളം തുണ്ടത്തിൽ എൽദോ, ഭാര്യ മീനു എന്നിവരായിരുന്നു കാറിൽ. അപകടകരമായ മരം വെട്ടിമാറ്റാൻ സമീപവാസി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.
പെരുമ്പാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാർ, പട്ടിമറ്റം സ്റ്റേഷൻ ഓഫിസർ ടി.സി. സാജു എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കിയാണ് കാർ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.