മൂവാറ്റുപുഴ: പൊതുപണിമുടക്കിൽ തുറന്ന് പ്രവർത്തിച്ച വ്യാപാരസ്ഥാപനങ്ങൾ ബലമായി അടപ്പിച്ച നടപടിയിൽ മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ . പൊതുപണിമുടക്ക് പ്രഖ്യാപിച്ച തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് പുറമെ ഞായർ അവധികൂടി കൂട്ടുമ്പോൾ മൂന്നുദിവസം അടച്ചിടേണ്ട അവസ്ഥയിൽ ആയിരുന്നു വ്യാപാരികൾ. സാമ്പത്തിക വർഷത്തിന്റ അവസാനമായിരുന്നതിനാൽ സ്റ്റോക്കെടുപ്പ് അടക്കം മുടങ്ങിയ അവസ്ഥയിലാണ്. ഇതിനു പുറമെ ബാങ്കുകളിൽ ലോൺ തിരിച്ചടവ് കുടിശ്ശികയാകുകയും ചെയ്തു. സാമ്പത്തിക ബാധ്യതയുള്ള വ്യാപാരികൾക്കു മൂന്ന് ദിവസത്തെ കട മുടക്കം സാരമായി ബാധിച്ചു. ഈ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ ഇന്നലെയും ബലമായി അടപ്പിച്ച നടപടി നീതീകരിക്കാനാവില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് അജ്മൽ ചക്കുങ്ങൾ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.