കൊയ്ത്തുത്സവം

കാഞ്ഞൂര്‍: കര്‍ഷക സംഘത്തി​ൻെറ നേതൃത്വത്തില്‍ കാഞ്ഞൂര്‍ പാഴൂര്‍ പാടശേഖരത്ത് സംഘടിപ്പിച്ച കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ്​ പ്രഫ. എം.ബി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കാഞ്ഞൂര്‍ കപ്പേള ജങ്​ഷനില്‍നിന്ന്​ തുടങ്ങിയ ഘോഷയാത്ര ബാംബൂ ബോര്‍ഡ് ഡയറക്ടര്‍ സി.കെ. സലിംകുമാര്‍ ഫ്ലാഗ്​ഓഫ് ചെയ്തു. യുവതലമുറയിലെ കൃഷിക്കാരനായ ടി.ബി. റോബര്‍ട്ടാണ് കൃഷിയുടെ നടത്തിപ്പുകാരന്‍. 48 ഏക്കര്‍ പാടശേഖരത്താണ് നെല്‍കൃഷിയിറക്കിയിരിക്കുന്നത്. ടി.ഡി റോബര്‍ട്ടിനെ ചടങ്ങില്‍ മേയര്‍ ആദരിച്ചു. രാജഗിരി കോളജിലെ ഹെഡ് റവ. ഡോ. എം.കെ. ജോസഫ് മുഖ്യാതിഥിയായിരുന്നു. ചിത്രം: കര്‍ഷക സംഘത്തി​ൻെറ നേതൃത്വത്തില്‍ കാഞ്ഞൂര്‍ പാഴൂര്‍ പാടശേഖരത്ത് സംഘടിപ്പിച്ച കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.