അനുസ്മരണം

കോതമംഗലം: വാരപ്പെട്ടി ആർട്സ് സൊസൈറ്റിയുടെ (വാസ്) നേതൃത്വത്തിൽ സി.കെ. അബ്ദുൽ നൂർ അനുസ്മരണവും പ്രഭാഷണവും നടത്തി. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സർവകലാശാല മലയാളവിഭാഗം മേധാവി ഡോ.സുനിൽ പി. ഇളയിടം 'ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ പ്രഭാഷണം നടത്തി. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അനുസ്മരണപ്രഭാഷണം നടത്തി. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സൗരവ് രമേശിനെ അനുമോദിച്ചു. എം.വി. സുനി അധ്യക്ഷത വഹിച്ചു. അഡ്വ.എ.ആർ. അനി, ടി.എൻ. അശോകൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.